Breaking...

9/recent/ticker-posts

Header Ads Widget

രാജ്യ വ്യാപകമായി കര്‍ഷക കൂട്ടായമ സംഘടിപ്പിച്ചു


കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമ്മതിയുടെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി കര്‍ഷക കൂട്ടായമ സംഘടിപ്പിച്ചു. കഴിഞ ഒരുവര്‍ഷക്കാലമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനും പാര്‍ലമെന്റ് മാര്‍ച്ചിനും  ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. കരൂരില്‍ നടന്ന കൂട്ടായ്മ കിസ്സാന്‍ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി ഉദ്ഘാടനം ചെയ്തു അഡ്വ എസ് ഹരി അദ്ധ്യക്ഷത വഹിച്ചു. പാലായില്‍ നാഷണാലിസ്റ്റ് കര്‍ഷക കോണ്‍ഗ്രസ്സ് ദേശീയ കൗണ്‍സില്‍ അംഗം ജോസ് കുറ്റിയാനിമറ്റം ഉദ്ഘാടനം ചെയ്തു രാമന്‍ നായര്‍ ഓലടത്തില്‍   അദ്ധ്യക്ഷത വഹിച്ചു. ഭരണങ്ങാനത്ത് ടോമി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ സി എം സിറിയക് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മീനച്ചലില്‍ അനില്‍ മത്തായി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കൊഴുവനാലില്‍ തോമസ് പൊന്നുംപുരിയടവും ഉദ്ഘാടനം നിര്‍വഹിച്ചു.  വിവിധ പഞ്ചായത്തുകളില്‍ നടന്ന കര്‍ഷക കൂട്ടായ്മയില്‍ പി കെ ഷാജകുമാര്‍ കെ കെ ഗിരീഷ്,  എം കെ ഭാസ്‌കരന്‍, അഡ്വ എസ് ഹരി, സിബി ജോസഫ്, എം എസ് ശശിധരന്‍, പി അജേഷ്, ആര്‍  വേണുഗോപാല്‍, റ്റി ആര്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 




Post a Comment

0 Comments