കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സൗമ്യയുടെ ആത്മഹത്യ കുറിപ്പില്‍ സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന് സൂചന. അരീപ്പറമ്പ് കുന്നത്തുകുടിയില്‍ സുമേഷിന്റെ ഭാര്യയായ സൗമ്യ ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. സൗമ്യ ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് അടുത്ത ബന്ധുവായ കെ ജയകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബന്ധുക്കളില്‍ നിന്നും സ്വകാര്യ പണമിടപാട്കാരില്‍ നിന്നും സൗമ്യ പണം കടം വാങ്ങിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഈ പണം എന്ത് ചെയ്തുവെന്ന് അറിയില്ല. ഇക്കാര്യങ്ങള്‍ ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചു. കിടങ്ങൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
0 Comments