പത്ര പ്രവര്‍ത്തകര്‍ക്ക് തുല്യ നീതി ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രാദേശിക പത്രപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ നിയമസഭക്കകത്തും പുറത്തും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ നില്‍പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്ന അതേ ജോലിയാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനും ചെയ്യുന്നത്. എന്നാല്‍ ഒരേതരം ജോലിക്ക് രണ്ട് തരം പരിഗണന നല്‍കുന്നത് നീതിയല്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് സലിം മൂഴിക്കല്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ജി ശങ്കര്‍ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണവും നടത്തി, വൈസ് പ്രസിഡന്റ് ബേബി കെ.ഫിലിപ്പോസ്, സീനിയര്‍ സെക്രട്ടറി കെ.കെ.അബ്ദുള്ള,, സെക്രട്ടറി കണ്ണന്‍ പന്താവൂര്‍, ട്രഷറര്‍ ബൈജു പെരുവ എന്നിവര്‍ സംസാരിച്ചു.
0 Comments