കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ 24 മണിക്കൂറും സജ്ജമായ പീഡിയാട്രിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് സര്‍ജന്‍ ഡോ.ജൂഡ് ജോസഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന പീഡിയാട്രിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ നിര്‍വ്വഹിച്ചു. കൃപേഷ് ഹരിഹരന്‍, ഡോ. ഷാജി കെ തോമസ്, പ്രകാശ് മാത്യു, ഡോ.ജൂഡ് ജോസഫ്, തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് പീഡിയാട്രിക് സര്‍ജറി വിഭാഗത്തില്‍ ഒരാഴ്ച്ചത്തേക്ക് സൗജന്യ പരിശോധന ലഭ്യമാക്കുമെന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു
0 Comments