Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റ ശസ്ത്രക്രിയ ഉടനാരംഭിക്കും


കോട്ടയം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റ ശസ്ത്രക്രിയ അധികം വൈകാതെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ ഡോ കെ പി ജയകുമാര്‍. കോട്ടയം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന രണ്ടര മാസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കരള്‍മാറ്റ ശസ്ത്രക്രിയ രംഗത്തേക്കും ചുവടുവയ്ക്കാനാവുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഡോ കെ പി ജയകുമാര്‍ വ്യക്തമാക്കി. 

ഇതിനായി തീയറ്റര്‍ സജ്ജീകരിച്ച്, പുതിയ ഉപകരണങ്ങളടക്കം സ്ഥാപിച്ചുകഴിഞ്ഞു. പുതിയ ഡോക്ടര്‍മാരുടെ സംഘവും ഒരുങ്ങി. ഇന്‍സ്‌പെക്ഷന്‍ പൂര്‍ത്തിയാക്കിയതിനെതുര്‍ന്ന് ഇതിന്റെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്ന മുറയ്ക്ക് ശസ്ത്രക്രിയ ആരംഭിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ 35 മുതല്‍ 40 ലക്ഷം വരെയാണ് സ്വകാര്യ ആശുപത്രികളില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ഈടാക്കുന്നത്. മെഡിക്കല്‍കോളജില്‍ പുതിയ സംവിധാനം എത്തുന്നതോടെ വളരെ ചെറിയ തുകയ്ക്ക് രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്താനാവുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ഫീസുകള്‍ ഒഴിവാക്കി വലിയ തുക വേണ്ടിവരുന്ന മരുന്നുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വഴി ലഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും ഡോക്ടര്‍ ചൂണ്ടിക്കാട്ടി




Post a Comment

0 Comments