ഏറ്റുമാനൂർ : വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ കറ്റോട് ജങ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേൽ കെ.ടി.തോമസി(60) നെയാണ് വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടയുടെ ഷട്ടർ താഴ്ന്നു കടക്കുന്നത് കണ്ട് അകത്തു കയറിയപ്പോഴാണ് മരണ വിവരമറിയുന്നത്. നേരത്തെ ബേക്കറിയും നടത്തിയിരുന്നു. അടുത്ത കാലത്ത് ചായക്കട മാത്രമാണുണ്ടായിരുന്നത്.
2019-ൽ ഇദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു. അതിന്റ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മനോവിഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അതിനിടയിലാണ് ലോക് ഡൗണിനെ തുടർന്ന് വ്യാപാര പ്രതിസന്ധിയുണ്ടായതും.
0 Comments