റിസര്‍വ് ബാങ്കിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ തിങ്കളാഴ്ച മുതല്‍ 13 വരെ പാലാ ഹെഡ് പോസ്റ്റ്ഓഫീസില്‍ ലഭിക്കും. തങ്കത്തിന്റെ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ബോണ്ട് ലഭിക്കും. വില്‍ക്കുന്നതുവരെ ആറു മാസം കൂടുമ്പോള്‍ 2.5 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. വില്‍ക്കുന്ന സമയത്ത് തങ്കത്തിന്റെ അന്നത്തെ മാര്‍ക്കറ്റ് വില ലഭിക്കും. ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താന്‍ പാന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി വേണം. കോവിഡ് സാഹചര്യത്തില്‍ പോസ്റ്റ്ഓഫീസില്‍ വരാതെ തന്നെ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോണ്‍: 82 81 52 52 15.
0 Comments