മീനച്ചിലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കിടങ്ങൂര്‍ കട്ടച്ചിറ റോഡില്‍ പമ്പ് ഹൗസിന് സമീപമാണ് മീനച്ചിലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂരോപ്പട കിഴക്കേടത്ത് സുകുമാരന്റെ മകള്‍ സൗമ്യ(39) ആണ് മരിച്ചത്. ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജീവനക്കാരി ആയിരുന്നു. ചൊവ്വാഴ്ച ജോലിക്ക് പോയ സൗമ്യ വൈകുന്നേരമായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. കിടങ്ങൂര്‍ പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി പതിനൊന്നേകാലോടെയാണ് മൃതദേഹം കണ്ടെത്തിയത്.
0 Comments