Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി കെഎസ്ഇബി ഓഫീസിന് മുന്നില്‍ പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിഷേധം.



കടുത്തുരുത്തി കെഎസ്ഇബി ഓഫീസിന് മുന്നില്‍ പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിഷേധം. KSEB ഡിപ്പാര്‍ട്‌മെന്റ്‌ന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ലൈറ്റുകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കടുത്തുരുത്തി പഞ്ചായത്തിന്റെ കീഴില്‍ വരുന്ന ലൈനുകളുടെ മെയിന്റനന്‍സ് നടത്തുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു. ഇതേതുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡണ്ടിനെ നേതൃത്വത്തില്‍ ഭരണസമിതി ഒന്നാകെ കെഎസ്ഇബി ഓഫീസിനു മുന്നില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രസിഡന്റ് സൈനമ്മ ഷാജുവിന്റെ നേതൃത്വത്തില്‍ പ്രമോദ് സി ബി, സ്റ്റീഫന്‍ പാറാവേലി, നോബി മുണ്ടയ്ക്കല്‍, സുമേഷ്, മനോഹരന്‍ C N, ടോമി നിരപ്പേല്‍, ജെയ്‌സണ്‍ കുര്യന്‍, ശാന്തമ്മ രമേശന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments