Breaking...

9/recent/ticker-posts

Header Ads Widget

തൊഴിലുറപ്പ് തൊഴിലാളി സംഘത്തിന് വിദഗ്ധ പരിശീലനം



ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികളെ വിദഗ്ധ തൊഴിലാളികള്‍ ആക്കി മാറ്റുകയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതിക്ക് അതിരമ്പുഴ പഞ്ചായത്തില്‍ തുടക്കം കുറിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലൂടെ ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെ യും സഹകരണത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത്. അതിരമ്പുഴ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ തുടക്കംകുറിച്ച പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല നിര്‍വഹിച്ചു .  കമ്പോസ്റ്റ്, സോക്ക് പിറ്റ്, ആട്ടിന്‍കൂട്, പശുത്തൊഴുത്ത്, കോഴിക്കൂട്, തീറ്റ പുല്‍കൃഷി, അസോള ടാങ്ക് നിര്‍മ്മാണം, കുളം നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം, കിണര്‍ റീചാര്‍ജിംങ് തുടങ്ങിയ ആനുകൂല്യങ്ങള്‍ പദ്ധതിയിലൂടെ ലഭ്യമാകും. മുഴുവന്‍ വാര്‍ഡുകളിലും പത്തു പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളി  സംഘത്തിന് വിദഗ്ധ പരിശീലനം നല്‍കും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഓ മധുകുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ അംബിക ദേവി, ഓവര്‍സിയര്‍ മിനി ജോസഫ്, മെമ്പര്‍മാരായ സിനി ജോര്‍ജ്ജ്, ജോജോ ആട്ടയില്‍ തുടങ്ങിയവര്‍ ഉദ്ഘാടന  ചടങ്ങില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments