റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന അങ്കണവാടി അധ്യാപിക മരണമടഞ്ഞു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കല്‍ തൊട്ടിയില്‍ ആശാ സയനന്‍ (56) ആണ് മരിച്ചത്. പാലാ നഗരസഭ 20-ാം വാര്‍ഡ് ടൗണ്‍ അങ്കണവാടി ടീച്ചര്‍ ആയിരുന്നു. രണ്ടുദിവസം മുന്‍പ് പാലാ മൂന്നാനി ഭാഗത്ത് വെച്ചായിരുന്നു അപകടം. അപകടത്തില്‍ ആശയുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കേറ്റിരുന്നു. ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ മെഡിസിറ്റിയില്‍ ചികിത്സയിരിക്കെയാണ് മരണംസംഭവിച്ചത്.
0 Comments