Breaking...

9/recent/ticker-posts

Header Ads Widget

5 ജില്ലകളില്‍ ബിജെപിക്ക് പുതിയ പ്രസിഡന്റുമാര്‍

സംസ്ഥാനത്ത് 5 ജില്ലകളില്‍ ബിജെപിക്ക് പുതിയ പ്രസിഡന്റുമാര്‍. കോട്ടയം, പാലക്കാട്, വയനാട്, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലകളിലാണ് പുതിയ ജില്ലാ പ്രസിഡന്റുമാരെ നിയമിച്ചത്. കോട്ടയത്ത് ലിജിന്‍ലാല്‍ ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ടു. യുവമോര്‍ച്ച സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുള്ള ലിജിന്‍ലാല്‍ നിലവില്‍ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. കുറിച്ചിത്താനം സ്വദേശിയായ ലിജിന്‍ലാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അഡ്വ നോബിള്‍ മാത്യുവിന് പകരമായാണ് ലിജിന്‍ലാല്‍ പ്രസിഡന്റാവുന്നത്. ബിജെപി മധ്യമേഖലാ പ്രസിഡന്റായി എന്‍ ഹരിയേയും തെരഞ്ഞെടുത്തിട്ടുണ്ട്.




Post a Comment

0 Comments