Breaking...

9/recent/ticker-posts

Header Ads Widget

പെട്രോളും ഡീസലും ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകണമെന്ന് ​പി.സി.തോമസ്


പെട്രോളും ഡീസലും ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.സി.തോമസ്  ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ അയര്‍ക്കുന്നത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം .   പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത് പ്രധാനമന്ത്രിയുടെ കണ്ണ് തുറപ്പിക്കാന്‍ ഉപകരിക്കുമെന്നും പി.സി.തോമസ് പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് എ.സി. ബേബിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു.പാര്‍ട്ടി സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി അഡ്വ. ജോയി എബ്രാഹം Ex. MP, കോട്ടയം ജില്ലാ പ്രസിഡന്റ്  സജി മഞ്ഞക്കടമ്പില്‍ , പ്രൊഫ.ഗ്രേസമ്മ മാത്യു, അഡ്വ. ജെയ്‌സണ്‍  ജോസഫ്, സാബു ഒഴുങ്ങാലില്‍ , ജോയി കെ.മാത്യു, കെ.എസ്.ചെറിയാന്‍, സേവ്യര്‍ കുന്നത്തേട്ട് , ജേക്കബ് കുര്യക്കോസ്, ജോസഫ് ചെന്നാട്ട്, ജെ സി തറയില്‍ , സിബി പരപ്പയില്‍, തോമസ് കുര്യക്കോസ്, ജോസ് തുരുത്തിയില്‍ , ജയിംസ് തെക്കെല്‍ , ഫിലിപ്പ് വെള്ളാപ്പള്ളില്‍, കുരുവിള മാമ്മന്‍, ജോസ് തുളുബന്‍ മാക്കല്‍, റ്റി.എം.ആന്റണി, നിഖില്‍ തുരുത്തിയില്‍ ,ബിബിന്‍ ജോസ് ,അശ്വിന്‍ പടിഞ്ഞാറേക്കര, പഞ്ചായത്തു മെമ്പര്‍മാരായ ടോംസി മരുതൂര്‍,  ലാല്‍സി പെരുംതോട്ടം., ജോയ്സി  കുന്നത്തേട്ട്  തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments