Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് പ്രതിരോധ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരേയും ആദരിച്ചു



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരേയും വോളണ്ടിയേഴ്‌സിനെയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. ഡൊമിസിലിയറി കെയര്‍ സെന്ററില്‍ വോളണ്ടിയേഴ്‌സായി പ്രവര്‍ത്തിച്ച ശ്രീ ചന്ദ്രാജി, ശ്യാംകുമാര്‍, പ്രവീണ്‍കൃഷ്ണന്‍, ഹരീഷ്, അരവിന്ദ് ബിജു എന്നിവരെ കിടങ്ങൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ കുര്യന്‍ മാത്യു മൊമന്റോ നല്‍കി ആദരിച്ചു.  എസ് ഐ കുര്യന്‍ മാത്യു,  ധര്‍മ്മപാലന്‍,  ഉദ്യോഗസ്ഥരായ  എബി ജോസഫ്,  കൂടല്ലൂര്‍ സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. രേഖ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍  റ്റോമി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ഷിബുമോന്‍, എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ്  ബോബി മാത്യു പൊന്നാടയണിയിച്ച് ആദരിച്ചു. 15 വാര്‍ഡുകളിലേയും ആശാപ്രവര്‍ത്തകരെയും ആദരിച്ചു. പാലിയേറ്റീവ് പരിചരണ രംഗത്ത് പ്രവര്‍ത്തിച്ച പാലിയേറ്റീവ് നഴ്‌സ്  ഷീലാറാണി, വോളണ്ടിയേഴ്‌സ് എന്നിവരെ മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഖ പൊന്നാടയണിയിച്ച് ആദരിച്ചു. ഡൊമിസിലിയറി കെയര്‍ സെന്ററിലേയ്ക്ക് ഭക്ഷണം വിതരണം ചെയ്ത ജനകീയ ഹോട്ടലിന്റെ വോളണ്ടിയര്‍ രാഗിണിയെ വൈസ് പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ സന്നദ്ധ സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments