Breaking...

9/recent/ticker-posts

Header Ads Widget

നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ മണ്ണെണ്ണ വിളക്ക് കൊളുത്തി ധര്‍ണ നടത്തി.




വൈദ്യുതിനിലയങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ  നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് (  എന്‍ എല്‍ സി ) ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍  മണ്ണെണ്ണ വിളക്ക് കൊളുത്തി ധര്‍ണ നടത്തി. എന്‍.സി.പി. സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം സത്യന്‍ പന്തത്തല ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ സി പി ബ്ലോക്ക് പ്രസിഡണ്ട്  അഡ്വ.ബേബി ഊരകം അധ്യക്ഷത വഹിച്ചു. ധര്‍ണ്ണയില്‍ എന്‍ എല്‍ സി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം  എം.ആര്‍.രാജു , ജോര്‍ജ്ജ് തെങ്ങണാല്‍, ജോസഫ് അഗസ്റ്റ്യന്‍ , ഗോപി പുറയ്ക്കാട്ട്, ബേബി പൊന്മല, അശോകന്‍ വലവൂര്‍, ജോഷി ഏറത്ത്, അവിരാച്ചന്‍ നീറന്താനം എന്നിവര്‍  പ്രസംഗിച്ചു.




Post a Comment

0 Comments