Breaking...

9/recent/ticker-posts

Header Ads Widget

പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ സമുദായ സംഘടന ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.


പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ സമുദായ സംഘടനാ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ നഗരസഭയ്ക്ക്  മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. കേരള വേളാര്‍ സര്‍വീസ് സൊസൈറ്റിയുടെ അവകാശങ്ങള്‍ അംഗീകരിപ്പിക്കാന്‍ പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ സമുദായ സംഘടനാ ഫെഡറേഷന്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ വാരാചരണത്തിന് ഭാഗമായായിരുന്നു ധര്‍ണ്ണ  സമരം സംഘടിപ്പിച്ചത്. പ്രതിഷേധ ധര്‍ണ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കളിമണ്‍പാത്ര നിര്‍മ്മാണ സമുദായങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുക, സംസ്ഥാന സര്‍വ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമുദായത്തിന് ക്ലാസ് 3 വിഭാഗത്തില്‍ ഒരു ശതമാനവും ക്ലാസ് 4 വിഭാഗത്തില്‍ രണ്ട് ശതമാനവും സംവരണം ഏര്‍പ്പെടുത്തുക, മണ്‍പാത്ര നിര്‍മ്മാണ തൊഴില്‍ മേഖല  സംരക്ഷിക്കുവാന്‍ സമഗ്ര നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം. സമുദായ സംഘടന ഏറെക്കാലമായി ആവശ്യപ്പെടുന്ന ന്യായമായ ആവശ്യങ്ങള്‍ പോലും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ അംഗീകരിക്കാതെ പോവുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംഘടനാ നേതാവ് കെ കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പരമ്പരാഗത  മണ്‍പാത്ര നിര്‍മ്മാണ സമുദായ സംഘടന ഫെഡറേഷന്‍ നേതാക്കളായ കെ.സി.സാബു, ഷാജി ചൂണ്ടശ്ശേരി തുടങ്ങിയ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.




Post a Comment

0 Comments