Breaking...

9/recent/ticker-posts

Header Ads Widget

ഒറ്റക്ക് താമസിക്കുന്ന സാധു സ്ത്രീയുടെ വീട് വൈദ്യുതീകരിച്ച് കണക്ഷന്‍ നല്‍കി


ഒറ്റക്ക് താമസിക്കുന്ന സാധു സ്ത്രീയുടെ വീട് വൈദ്യുതീകരിച്ച് കണക്ഷന്‍ നല്‍കി. അതിരമ്പുഴ നാല്‍പ്പാത്തിമല കരോട്ടുമലയില്‍ സാലിയുടെ വീടാണ് വൈദ്യുതീകരിച്ച് കരണ്ട് കണക്ഷന്‍ നല്‍കിയത്. കേരള കോണ്‍ഗ്രസ് എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് വയറിംഗ് നടത്തി കരണ്ട് കണക്ഷന്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത്. ജോഷി ഇലഞ്ഞിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. തോമസ് ചാഴിക്കാടന്‍ എം പി സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. ജോസ് ഇടവഴിക്കല്‍, ബിജു മേപ്പുറം, ജോയി പൊന്നാറ്റില്‍, സജി ഓലിക്കര, കെ ജെ കുര്യന്‍, ജെയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments