Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിസത്തിന് പ്രാധാന്യം കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.



ഗാന്ധിസത്തിന് പ്രാധാന്യം കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. സാംസ്‌കാരിക നായകരുടെ ആശയവും അറിവും വിജ്ഞാനവുമാണ് സമൂഹത്തെ മുന്നോട്ട് നയിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് എം സംസ്‌കാര വേദി ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ മാണി. സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരങ്ങളും വിതരണം ചെയ്തു. ചടങ്ങില്‍ പ്രൊഫ.വര്‍ഗീസ് പേരയില്‍ അദ്ധ്യക്ഷത വഹിച്ചു.തോമസ് ചാഴികാടന്‍ എം.പി. അഡ്വ.തോമസ് മാത്യൂ, ഫിലിപ്പ് കുഴികുളം, പ്രൊഫ. ഹരി ലക്ഷ്മീന്ദ്ര കുമാര്‍, ഡോ.ഫാ.റിഞ്ചു പി.കോശി, ഡോ.ബാബു മൈക്കിള്‍, ഡോ. സൈജു ഖാലിദ്, ബാബു ടി.ജോണ്‍, ജയ്‌സണ്‍ കുഴിക്കോടില്‍, പ്രൊഫ.മാത്യൂ തെളളി, മൈക്കിള്‍ സിറിയക്ക് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments