Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ പി കെ വി ലൈബ്രറിയില്‍ വിജയദശമി ദിനത്തില്‍ ഗുരുപൂജയും മാതൃപൂജയും നടന്നു


കിടങ്ങൂര്‍ പി കെ വി ലൈബ്രറിയില്‍ വിജയദശമി ദിനത്തില്‍ ഗുരുപൂജയും മാതൃപൂജയും നടന്നു. റിട്ടയേര്‍ഡ് അധ്യാപകനും ബാലവേദിയുടെ വായന പരിശീലനത്തിന്റെ കോ ഓര്‍ഡിനേറ്ററുമായ റ്റി കെ കരുണാകരനെ ഗുരു സ്ഥാനീയനായും ചാലത്തുരുത്തി ഇല്ലത്ത് ശാന്താദേവി കൃഷ്ണന്‍ നമ്പൂതിരിയെ മാതൃസ്ഥാനീയയായും സങ്കല്‍പ്പിച്ചാണ് കുട്ടികള്‍ അനുഗ്രഹം തേടിയത്. ലൈബ്രറി പ്രസിഡന്റ് വി ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജോണി ചെറിയാന്‍ കണ്ടാരപ്പള്ളില്‍ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി രക്ഷാധികാരി എന്‍ എസ് ഗോപാലകൃഷ്ണന്‍ നായര്‍, കെ കെ ഗോപിനാഥന്‍ നായര്‍, നാരായണന്‍ നായര്‍, ലൈബ്രറി സെക്രട്ടറി ഷീലാ റാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments