കോതനല്ലൂര്‍ വേദഗിരി റോഡില്‍ കോതനല്ലൂര്‍ പള്ളിയോട് ചേര്‍ന്നുള്ള കലുങ്ക് തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം പിഡബ്ല്യുഡി നിരോധിച്ചിട്ട് രണ്ട് മാസത്തിലേറെയായിട്ടും കലുങ്കിന്റെ പുനര്‍നിര്‍മ്മാണം വൈകുന്നതായി ആക്ഷേപം. മാഞ്ഞൂര്‍ പഞ്ചായത്തിലെ 8,9 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന കുറുമ്പേനി തോടിനോട് ചേര്‍ന്നാണ് കലുങ്ക് തകര്‍ന്നത്. ആ ഭാഗത്ത് റോഡ് ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. റോഡ് സഞ്ചാര യോഗ്യമാക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ബിനോയ് ഇമ്മാനുവല്‍ ആവശ്യപ്പെട്ടു.
0 Comments