കനത്തമഴയില്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. പൂഞ്ഞാറില്‍ നിന്നും ഈരാറ്റുപേട്ടക്ക് പോകുകയായിരുന്ന ബസാണ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടത്. ബസ് ഓടിച്ചിരുന്ന ജയദീപാണ് സസ്‌പെന്‍ഷനിലായത്. എന്നാല്‍ റോഡില്‍ വെള്ളം കുറവായിരുന്നെന്നും ബസ് മുന്നോട്ടെടുത്തപ്പോള്‍ വെള്ളം കുതിച്ചൊഴുകി എത്തുകയായിരുന്നെന്നും ജയദീപ് പറഞ്ഞു. യാത്രക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചെതെന്നും ഡ്രൈവര്‍ അവകാശപ്പെട്ടു. അവധി ചോദിച്ചാല്‍ പോലും നല്‍കാതിരിക്കുന്ന കെഎസ്ആര്‍ടിസി തനിക്ക് സസ്‌പെന്‍ഷന്‍ നല്‍കിയതിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി വിമര്‍ശിച്ചു. തനിക്ക് സസ്‌പെന്‍ഷന്‍ അനുഗ്രഹമായെന്നാണ് പരിഹാസ രൂപേണ ജയദീപ് പറയുന്നത്.




0 Comments