മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും കടപ്ലാമറ്റം പഞ്ചായത്ത് തല ലൈബ്രറി നേതൃ സമിതിയുടെയും നേതൃത്വത്തില്‍ ദിശ - ഉന്ന ത വിദ്യാഭ്യാസ ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം മാറിയിടം എല്‍ ബിഎം ലൈബ്രറിയില്‍ നടന്നു. മീനച്ചില്‍ താലൂക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധു മോള്‍ ജേക്കബ് ഉദ്ഗാടനം നിര്‍വഹിച്ചു. സി.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. താലൂക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ശ്രീ. റോയി ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. അനില്‍ ജോര്‍ജ് , വിനോദ് മാത്യു ലൈബ്രററി പ്രസിഡന്റ് തോമസ് പുളുക്കിയില്‍ , ലൂസി ജോര്‍ജ്ജ് , അലക്‌സ് കുരുവിള, ഇ എം ജോസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments