Breaking...

9/recent/ticker-posts

Header Ads Widget

ലോക മാനസിക ആരോഗ്യ വാരാചരണത്തിന് പാലാ മരിയ സദനത്തില്‍ തുടക്കമായി


ലോക മാനസിക ആരോഗ്യ വാരാചരണത്തിന് പാലാ മരിയ സദനത്തില്‍ തുടക്കമായി. പാലാ ജനമൈത്രി പൊലിസ് ,പുഷ്പഗിരി മെഡിക്കല്‍ കോളേജ്, എന്‍എഎംഎച്ച് എന്നിവയുടെ സഹകരണത്തോടെയാണ് വാരാചരണ പരിപാടി ആരംഭിച്ചത്. മരിയ സദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ.റോയി കള്ളിവയലില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ മാത്യു കിഴക്കേ അരഞ്ഞാണിയില്‍ അധ്യക്ഷത വഹിച്ചു. മരിയ സദനം ഡയറക്ടര്‍ സന്തോഷ് മരിയസദനം ജനമൈത്രി സിആര്‍ഒ സുദേവ്, നിഖില്‍ സെബാസ്റ്റ്യന്‍, ഫാ. റിറ്റോ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments