Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസിനെ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് നാട്ടകം സുരേഷ്.



ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമായി വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കുമെന്നും, നിലവിലുള്ള പ്രവര്‍ത്തന ശൈലി മാറ്റുമെന്നും  അദ്ദേഹം പറഞ്ഞു.  ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാലാ ബ്ലോക്ക് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു നാട്ടകം സുരേഷ്. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പ്രൊഫ സതീഷ് ചൊള്ളാനി അദ്ധ്യക്ഷനായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി  അഡ്വ ടോമി കല്ലാനി  മുഖ്യ പ്രഭാഷമം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് എകെ ചന്ദ്രമോഹന്‍, ചാക്കോ തോമസ്, രാജന്‍ കൊല്ലംപറമ്പില്‍, ഷോജി ഗോപി, സന്തോഷ് കുര്യത്ത്, ഹരിദാസ് അടിമത്തറ, ലാലി സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments