പിഴക്, മാനത്തൂര്‍ മേഖലകളില്‍ മോഷണം പതിവാകുന്നു. കഴിഞ്ഞ ഒരു മാസത്തിന് ഇടയില്‍ നിരവധി മോഷണങ്ങളാണ് ഈ മേഖലയില്‍ നടന്നത്. ഞായറാഴ്ച രാത്രിയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ മോഷണം പതിവായ സാഹചര്യത്തില്‍ പോലീസ് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും പഞ്ചായത്ത് വഴിവിളക്കുകള്‍ നന്നാക്കണം എന്നും, ബിജെപി കടനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു, യോഗത്തില്‍, പ്രസിഡന്റ്, നന്ദകുമാര്‍, സാംകുമാര്‍ കൊല്ലപ്പള്ളി, സുധീഷ് നെല്ലിക്കന്‍, റോജന്‍ ജോര്‍ജ്,സനീഷ് വി.കെ, ജെയ്‌സണ്‍ മാനത്തുര്‍ എന്നിവര്‍ പങ്കെടുത്തു
0 Comments