Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി പഞ്ചായത്തിലെ മങ്ങാട്ട്‌നിരപ്പ് കപ്പലുമാക്കല്‍ റോഡ് തകര്‍ന്നു


കടുത്തുരുത്തി പഞ്ചായത്തിലെ 3,5 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന മങ്ങാട്ട്‌നിരപ്പ് കപ്പലുമാക്കല്‍ റോഡ് തകര്‍ന്നു. സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണെടുപ്പ് നടത്തിയതോടെയാണ് റോഡ് അപകടാവസ്ഥയിലായത്. റോഡിന്റെ വശങ്ങള്‍ ഏത് സമയവും ഇടിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. സംരക്ഷണ ഭിത്തി കെട്ടി റോഡ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം മങ്ങാട്ട്‌നിരപ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കടുത്തുരുത്തി ഏരിയ കമ്മിറ്റിയംഗം പി സി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മനീഷ് നാരായണന്‍കുട്ടി, അനീഷ് കെ കെ, കെ ജി പ്രകാശ്, അഭിലാഷ് വി ആര്‍, രാജു ഇ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments