Breaking...

9/recent/ticker-posts

Header Ads Widget

അപകടഭീഷണിയാവുന്ന റമ്പിള്‍ സ്ട്രിപ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ



എം.സി റോഡില്‍ വെമ്പള്ളിയില്‍ അപകടഭീഷണിയാവുന്ന റമ്പിള്‍ സ്ട്രിപ് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. അശാസ്ത്രീയമായി  നിര്‍മ്മിച്ച റമ്പിള്‍ സ്ട്രിപ്പില്‍ കയറി നിരവധി വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് അപകടത്തിന് കാരണമാകുന്നതെന്നും, അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും  നിയമസഭയില്‍ ആവശ്യപ്പെട്ടതായി മോന്‍സ് ജോസഫ് പറഞ്ഞു. നിലവിലുള്ള റമ്പിള്‍ സ്ട്രിപ് നീക്കി വീതിയേറിയ ഹമ്പ് നിര്‍മ്മിക്കാനുള്ള നീക്കവും അപകടങ്ങള്‍ക്ക് കാരണമാകും. ഗതാഗത തടസ്സമുണ്ടാക്കുന്ന നിര്‍മ്മാണം ഒഴിവാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.




Post a Comment

0 Comments