Breaking...

9/recent/ticker-posts

Header Ads Widget

സിവേജ് ബാര്‍ജ്ജിന്റെ ഉദ്ഘാടനം മന്ത്രി. മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു



 വേമ്പനാട്ട് കായലിനെ ഹൗസ് ബോട്ട് മാലിന്യത്തില്‍ നിന്ന് മുക്തമാക്കുന്നതിന്  നിര്‍മിച്ച സിവേജ് ബാര്‍ജ്ജിന്റെ ഉദ്ഘാടനം മന്ത്രി.  മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു.  കായല്‍ സംരക്ഷണത്തിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സിവേജ് ബാര്‍ജ്ജ് സഹായകമാകുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ബാര്‍ജ്ജിന്റെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി. മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യ സാബു, സബിത പ്രേംജി, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ഡി.ടി.പി.സി. സെക്രട്ടറി ഡോ. ബിന്ദു നായര്‍, ഐന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments