Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ



കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ ശാക്തീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. തെരഞ്ഞെടുപ്പുകളിലും മറ്റും വിജയിക്കുവാന്‍ ജനകീയ മുന്നേറ്റത്തില്‍ കുറുക്കുവഴിയുടെ ആവശ്യമില്ലെന്നും എംഎല്‍എ പറഞ്ഞു. മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുറുപ്പന്തറയില്‍ കോണ്‍ഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്ത സംസാരിക്കയായിരുന്നു എംഎല്‍എ. യോഗത്തില്‍ ലൂക്കോസ് മാക്കില്‍ അധ്യക്ഷനായിരുന്നു.  ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് നേതാക്കളായ സുനു ജോര്‍ജ്,  ബേബി തൊണ്ടക്കുഴി ഫിലിപ്പ് ജോസഫ്, . യു.പി. ചാക്കപ്പന്‍, ചിന്റു കുര്യന്‍ , വി.കെ. സുരേന്ദ്രന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments