Breaking...

9/recent/ticker-posts

Header Ads Widget

സാക്ഷരത മികവുത്സവത്തില്‍ നൂറില്‍ 89 മാര്‍ക്ക് വാങ്ങി വിജയിച്ച 104 വയസ്സുകാരി കുട്ടിയമ്മയെ ജനശ്രീ മിഷന്‍ അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റി ആദരിച്ചു.



സാക്ഷരത മികവുത്സവത്തില്‍ നൂറില്‍ 89 മാര്‍ക്ക് വാങ്ങി വിജയിച്ച 104 വയസ്സുകാരി കുട്ടിയമ്മയെ ജനശ്രീ മിഷന്‍ അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റി ആദരിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മൊമന്റോ നല്‍കി. അഡ്വ. ഫില്‍സണ്‍ മാത്യൂസ് പൊന്നാട അണിയിച്ചു. മുത്തശ്ശിയെ പരിശീലിപ്പിച്ച രഹ്ന ജോണിനെ ജനശ്രീ മിഷന്‍ ജില്ല ചെയര്‍മാന്‍ സാബു മാത്യു പൊന്നാട അണിയിച്ചു. അനില്‍ കൂരോപ്പട മുഖ്യപ്രഭാഷണം നടത്തി. ടോംസണ്‍ ചക്കുപാറ അധ്യക്ഷനായിരുന്നു. ജിജി നാഗമറ്റം, ജോയി കൊറ്റത്തില്‍, സുജാത ബിജു, ജോയിസ് കൊറ്റത്തില്‍, എല്‍ റ്റി പ്രസാദ്, കെ സി ഐപ്പ്, ബിനോയ് മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.




Post a Comment

0 Comments