Breaking...

9/recent/ticker-posts

Header Ads Widget

കായകല്‍പ്പ പുരസ്‌കാരത്തിന് മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം അര്‍ഹത നേടി.



സ്വഛ് ഭാരത് മിഷന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ കായകല്‍പ്പ പുരസ്‌കാരത്തിന് മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം അര്‍ഹത നേടി. കോട്ടയത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ പുരസ്‌കാരം നല്‍കി. മൂന്നാം തവണയാണ് ആശുപത്രിക്ക് പുരസ്‌കാരം ലഭിക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, ആരോഗ്യ സേവന പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. പാലിയേറ്റീവ് പരിചരണം, ജീവിതശൈലി രോഗ ക്ലിനിക്, ശിശുസൗഹൃദ കുത്തിവെയ്പ്പ് മുറി തുടങ്ങിയവയെല്ലാം ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിന്റു ഫിലിപ് പറഞ്ഞു. മികച്ച രീതിയിലുള്ള സേവനമാണ് ആശുപത്രിയില്‍ നിന്നും ലഭ്യമാകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി രഞ്ജിത് പറഞ്ഞു.




Post a Comment

0 Comments