മെഡിക്കല്‍ പി ജി ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഹൗസ് സര്‍ജ്ജന്‍ മാരും കൂടി സമരത്തില്‍ പങ്ക് ചേര്‍ന്നതോടെയാണ് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. അത്യാഹിത വിഭാഗത്തിലെയും ശസ്ത്രക്രിയ വിഭാഗങ്ങളിലെയും പ്രവര്‍ത്തനങ്ങളെ സമരം ബാധിച്ചു. ജോലിഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 13 ദിവസമായി തുടരുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതാണ് ദുരിതമായി മാറിയത്. സമരം ശക്തിപ്പെട്ടതോടെ പി ജി ഡോക്ടര്‍മാരുടെ സംഘടനയുമായി ആരോഗ്യവകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചനകള്‍.




0 Comments