Breaking...

9/recent/ticker-posts

Header Ads Widget

കേരള ഇലക്ട്രിക് സൂപ്പര്‍വൈസേഴ്‌സ് ആന്‍ഡ് വയര്‍മെന്‍ അസോസിയേഷന്‍ പാലാ യൂണിറ്റ് ഉദ്ഘാടനം



കേരള ഇലക്ട്രിക് സൂപ്പര്‍വൈസേഴ്‌സ് ആന്‍ഡ് വയര്‍മെന്‍ അസോസിയേഷന്‍ പാലാ യൂണിറ്റ് ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മോഹന്‍ദാസ് ഉണ്ണിമഠം അധ്യക്ഷനായിരുന്നു. ഇലക്ട്രിക്കല്‍ റെസ്‌ക്യൂ ടീമിന്റെ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അംഗത്വ കാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന ജന സെക്രട്ടറി വിഎം രമേശ് സംഘടനാ സന്ദേശം നല്കി. സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് കെഎസ്ഇബി അസി. എക്‌സി. എന്‍ജീനീയര്‍ കെആര്‍ രാജന്‍ പ്രഭാഷണം നടത്തി. പിജെ വേണുഗോപാല്‍, ഷൈജു കോയിക്കല്‍, സുഭാഷ് പിഎന്‍ , ബിജു മാത്യു, ശിവദാസ് പിഎന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ പ്രദര്‍ശനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.




Post a Comment

0 Comments