കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ദിവ്യകാശി ഭവ്യകാശി പരിപാടിയുടെ ഭാഗമായി ആധ്യാത്മിക സമ്മേളനം നടന്നു. ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാമപുരം അമ്പലം ജംഗ്ക്ഷനില്‍ നടന്ന സമ്മേളനം സംസ്ഥാന സമിതിയംഗം എന്‍.കെ.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കന്‍ അധ്യക്ഷനായിരുന്നു. സ്വാമി വീതസംഗാനന്ദ, സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി വി.മുരളീധരന്‍ , പി.പി. നിര്‍മ്മലന്‍, ബിജെപി മണ്ഡലം ഭാരവാഹികളായ ബിനീഷ് പി.ഡി., മഹേഷ് ചന്ദ്രന്‍ , ദീപു സി.ജി, ഗിരിജ ജയന്‍ , മിനി അനില്‍, ഒബിസി മോര്‍ച്ച സംസ്ഥാന സമിതിയംഗം വത്സല ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു..




0 Comments