വൈക്കം തലയാഴത്ത് വളര്‍ത്തുപൂച്ചയെ അയല്‍വാസി വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചതായി പരാതി. പാരണത്ര വീട്ടില്‍ രാജുവിന്റെയും സുജാതയുടെയും എട്ടുമാസം പ്രായമുള്ള ചിന്നു എന്ന് വിളിക്കുന്ന വളര്‍ത്തു പൂച്ചയെയാണ് അയല്‍വാസി വെടി വച്ചത്. ഗുരുതരമായി മുറിവേറ്റ പൂച്ചയുമായി കോട്ടയം വെറ്റിനറി കേന്ദ്രത്തില്‍ രാജുവും സുജാതയും എത്തി. ഡോക്ടര്‍മാര്‍ അടിയന്തര ശുശ്രൂഷ നല്‍കി ജീവന്‍ രക്ഷിച്ചു. മുമ്പ് വളര്‍ത്തിയിരുന്ന ഇവരുടെ 15 ലധികം പൂച്ചകളെയും പലപ്പോഴായി ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇനി ഇത്തരം നടപടികളുണ്ടാകാതിരിക്കാന്‍ നിയമസഹായം നേടാനുള്ള തീരുമാനത്തിലാണ് ദമ്പതികള്‍




0 Comments