കേരള മെഡിക്കല്‍ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പിജി ഡോക്ടര്‍മാരുടെ സമരം തുടരുന്നു. അത്യാഹിത വിഭാഗത്തില്‍ നിന്നും ശസ്ത്രക്രിയ വിഭാഗത്തില്‍ നിന്നും വിട്ടുനിന്നുകൊണ്ട് സമരം ശക്തമാക്കുമെന്ന് പിജിഎ ഭാരവാഹികള്‍ പറഞ്ഞു. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ മാത്രമെ സമരം അവസാനിപ്പിക്കൂ എന്ന് സമരക്കാര്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നടന്ന ധര്‍ണ കെജി പിഎംടിഎ യൂണിറ്റ് പ്രസിഡന്റ് ഡോ ടിനു രവി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡോ അശ്വിന്‍, ഡോ ഗീതാജ്ഞലി, ഡോ ശാന്തിനി, ജഗദ് ദേവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments