പോലീസ് നീതി നിഷേധത്തിനെതിരെ സൂര്യ സജ്ഞയ് പാലാ കുരിശുപള്ളി കവലയില്‍ നടത്തിയ ഉപവാസ സമരം സമാപിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 9ന് ആരംഭിച്ച സമരമാണ് ഞായറാഴ്ച രാവിലെ സമാപിച്ചത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സൂര്യയ്ക്ക് നാരങ്ങാ നീര് നല്കി ഉപവാസം അവസാനിപ്പിച്ചു. ആര്‍ പ്രേംജി, ബിജു പുന്നത്താനം , റോയി എലുപ്പുലിക്കാട്ട്, സന്തോഷ് മണര്‍കാട്, സിടി രാജന്‍, ആര്‍ സജീവ് തുടങ്ങിയവര്‍ സംബന്ധിച്ചു.




0 Comments