അതിരമ്പുഴ സെന്റ് അലോഷ്യസ് എല്‍ പി സ്‌കൂളില്‍ അസംബ്ലി ഹാള്‍ ഉദ്ഘാടനവും സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും നടന്നു. മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് കുര്യന്‍, ആന്‍സ് വര്‍ഗ്ഗീസ്, പഞ്ചായത്തംഗം ജോസ് അമ്പലക്കുളം, ഭക്ഷ്യകിറ്റുകള്‍ സംഭാവന ചെയ്ത ടോമി നെല്ലാമറ്റം, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എബ്രഹാം ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments