ബിജെപി നേതൃത്വത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച് 55 ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയില്‍ നിന്നും രാജി വെച്ചു. ഞീഴൂര്‍ പഞ്ചായത്തിലെ ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശ്, നിയോജക മണ്ഡലം ഭാരവാഹിയായിരുന്ന രാജു കാവാലി, മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറി ഉഷ ഷാജി, മഹിളാമോര്‍ച്ച നീണ്ടൂര്‍ മണ്ഡലം സെക്രട്ടറി ലൈല ഹരിദാസ് എന്നിവര്‍ ഉള്‍പ്പെടെ 55 പേരാണ് രാജി വെച്ചത്. പാര്‍ട്ടിയുടെ നേതൃത്വം സ്വീകരിക്കുന്ന തെറ്റായ നയങ്ങളിലും പക്ഷപാതപരമായ തീരുമാനങ്ങളിലും പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെക്കുന്നതെന്ന് ജോസ് പ്രകാശ് അടക്കമുള്ളവര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.




0 Comments