കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജുബിലിയോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ഏഞ്ചല്‍സ് ഓണ്‍ ദ റോഡ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടിയാണ് ഏഞ്ചല്‍സ് ഓണ്‍ ദ റോഡ്. കോട്ടയം അതിരൂപതാ ഓക്‌സിലറി ബിഷപ്പ് മാര്‍ അപ്രേം ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.സി മനീഷ്, സജിത് എസ് എന്നിവര്‍ റോഡ് സുരക്ഷയെക്കുറിച്ചും മെഡിക്കോലീഗല്‍ കേസുകളെക്കുറിച്ചും ക്ലാസ്സുകള്‍ എടുത്തു. റോഡുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ സ്വീകരിക്കേണ്ട ആദ്യപാഠങ്ങളെക്കുറിച്ചും ക്ലാസ്സുകളും പരിശീലനങ്ങളും നല്‍കി.




0 Comments