വാകത്താനം വിശ്വകര്‍മ്മ മഹാദേവക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം ശ്രീകോവിലില്‍ നിന്നും കൊളുത്തിയ അഗ്‌നി ക്ഷേത്രം മേല്‍ശാന്തി സത്യോജാതശിവം ഗോപാലകൃഷ്ണന്‍ ആചാര്യ യുടെ നേതൃത്വത്തില്‍ പണ്ടാര അടുപ്പിലേക്ക് കൊളുത്തി. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.ടി.രാജു ആചാര്യ, സെക്രട്ടറി രാജഗോപാല്‍ എന്നിവര്‍ പൊങ്കാല ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തിലെ വിശ്വകര്‍മ്മ സമൂഹത്തിന്റെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവും, പഞ്ചമുഖ പഞ്ചലോഹ പ്രതിഷ്ഠയോടുകൂടിയതുമായ ഏക ക്ഷേത്രമാണ് വാകത്താനം ശ്രീ വിശ്വകര്‍മ്മമഹാദേവക്ഷേത്രം.




0 Comments