Breaking...

9/recent/ticker-posts

Header Ads Widget

പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി



കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ അടച്ചിട്ട ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ പീ ഡി പ്പി ച്ച കേസിലെ പ്ര തിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. മുന്‍പും പ്ര തി പെണ്‍കുട്ടിയെ പീ ഡി പ്പി ച്ചതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു. ഡിസംബര്‍ 17, 18 തീയതികളില്‍ സ്‌കൂള്‍ വിട്ടുവന്ന പെണ്‍കുട്ടിയെ സ്റ്റോപ്പിലിറക്കാതെ കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം എത്തിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയത്. പാലാ എസ്എച്ച്ഒ  കെ.പി ടോംസൺ, ഗ്രേഡ് എഎസ്‌ഐ ശ്രീലത അമ്മാള്‍, സിപിഒ സുജിത് നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.




Post a Comment

0 Comments