Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പാറോലിക്കലില്‍ പുരയിടത്തിന് തീ പിടിച്ചു



ഏറ്റുമാനൂര്‍ പാറോലിക്കലില്‍ പുരയിടത്തിന് തീ പിടിച്ചു. ഏറ്റുമാനൂര്‍ എ.എഫ്‌.സി എന്ന പഴക്കടയുടെ ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന പുരയിടത്തിലാണ് തീ പടര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം.  പുരയിടത്തില്‍ നിന്നും തീ പടരുന്നത് കണ്ട് നാട്ടുകാരാണ് വിവരം ഏറ്റുമാനൂര്‍ പൊലീസിലും അഗ്‌നിരക്ഷാസേനയിലും അറിയിച്ചത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. പുരയിടത്തില്‍ തീപടര്‍ന്നത് നിയന്ത്രിക്കാന്‍ സാധിച്ചതിനാല്‍ സമീപത്തെ  വീടുകളിലേയ്ക്ക് തീ പടരുന്നത് ഒഴിവാക്കാനായി.




Post a Comment

0 Comments