ഓണംതുരുത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഗീത സംവിധായകനും ഗാനരചയിതാവുമായിരുന്ന അന്തരിച്ച ആലപ്പി രംഗനാഥിനെ അനുസ്മരിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ആലപ്പി രംഗനാഥിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കൂമെന്ന് മന്ത്രി പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് വി.ജി. ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. ആലപ്പി രംഗനാഥ് സംഗീതം നല്‍കിയ ഗാനങ്ങള്‍ സുപര്‍ണ്ണ ജയദേവ്, ശ്രീലക്ഷ്മി എന്നിവര്‍ ആലപിച്ചു. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് കുമാര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.




0 Comments