Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്തെ കൊലപാതകം മൃഗീയമെന്ന് ഉമ്മന്‍ചാണ്ടി



തട്ടികൊണ്ടു പോയി മൃഗീയമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പോലീസ് സ്റ്റേഷന്റെ നടയില്‍ തള്ളിയ സംഭവം കേട്ടുകേള്‍വി പോലുമില്ലാത്തതാണന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാപ്പ കേസില്‍ പ്രതിക്ക് ജാമ്യം ലഭിയ്ക്കാനിടയായ സാഹചര്യം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കൊല്ലപ്പെട്ട ഷാന്‍ ബാബുവിന്റെ വിമലഗിരിയിലുള്ള വസതി സന്ദര്‍ശിച്ച അദ്ദേഹം കുടുംബാംഗങ്ങളോട് വിവരങ്ങള്‍ വിശദമായി ആരാഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ., ഡി.സി.സി.പ്രസിഡന്റ് നാട്ടകം സുരേഷ്, കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം ജോഷി ഫിലിപ്പ്, നഗരസഭാദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നേതാക്കളായ സിബി ജോണ്‍, ബാബു കെ.കോര, അഡ്വ.സി ബി ചേനപ്പാടി, എസ്.ഗോപന്‍, വാര്‍ഡ് കൗണ്‍സിലര്‍ മോളിക്കുട്ടി സെബാസ്റ്റ്യന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.




Post a Comment

0 Comments