പാലത്തിലെ കോണ്‍ക്രീറ്റ് ഇളകി കുഴികള്‍ രൂപപ്പെട്ടത് അപകടകെണിയാകുന്നു. പാലാ ബൈപാസ് റോഡില്‍ സിവില്‍ സ്റ്റേഷന് സമീപത്തുള്ള പാലത്തിലാണ് കോണ്‍ക്രീറ്റ് ഇളകി കുഴികള്‍ രൂപപ്പെട്ടത്. ഇത് ഇരുചക്രവാഹന യാത്രികരടക്കം ഉള്ളവര്‍ക്ക് അപകടമാവുകയാണ്. ബൈപ്പാസിലൂടെ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ കോണ്‍ക്രീറ്റുകള്‍ ഇളകിയ ഭാഗത്ത് എത്തുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും അപകടങ്ങള്‍ക്ക് കാരണമാവും. വാഹനയാത്രികര്‍ കുഴികള്‍ കണ്ട് വെട്ടിച്ച് മാറ്റുന്നതും അപകടത്തിനിടയാക്കും. റോഡിലെ കുഴിയില്‍ ചാടുന്നത് വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നതിനും കാരണമാകുന്നുണ്ട്. കുഴികള്‍ രൂപപ്പെട്ട ചിലയിടങ്ങളില്‍ ചില ഭാഗങ്ങളില്‍ കോണ്‍ക്രിറ്റ് ഇളകി കമ്പികള്‍ തെളിഞ്ഞ് കാണാവുന്ന സ്ഥിതിയിലുമാണ്.




0 Comments