കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡെന്റല്‍ കോളേജിനു സമീപം മാനസിക അസ്വസ്ഥതയുള്ള സ്ത്രീ പുരയിടത്തിനു തീ വച്ചു. ശനിയാഴ്ച ഉച്ചയോടു കൂടിയാണ് സംഭവമുണ്ടായത്. മെഡിക്കല്‍ കോളേജ് ഭാഗത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്ത്രീയാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത് തന്റെ പുരയിടമാണെന്നു പറഞ്ഞാണ് ഇവര്‍ കോളേജ് കോമ്പൗണ്ടില്‍ തീയിട്ടത്. സംഭവമറിഞ്ഞ് കോട്ടയത്തുനിന്നും അഗ്‌നിശമന സേനയെത്തി തീ അണച്ചു. നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
0 Comments