Breaking...

9/recent/ticker-posts

Header Ads Widget

പതാകദിനം ആചരിച്ചു



നീതി ഔദാര്യമല്ല അവകാശമാണ്" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഡിസംബർ 13,14 തീയതികളിൽ കണ്ണൂരിൽ  നടക്കുന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ്-
AKCC-യുടെ അന്തർദേശീയ സമ്മേളനത്തിന് മുന്നോടിയായി  സംഘടിപ്പിച്ച 108 -ാം ജന്മദിനത്തിൻ്റെ ഭാഗമായി  പതാകദിനം ആചരിച്ചു . എ.കെ.സി സി  ചേർപ്പുങ്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ  നടത്തിയ  പതാക ദിനാചരണത്തിന് യൂണിറ്റ് പ്രസിഡൻ്റ് മാർട്ടിൻ ജെ  കോലടി അധ്യക്ഷത വഹിച്ചു . ചേർപ്പുങ്കൽ മാർ സ്ലീവാ ഫെറാന പള്ളി വികാരി ഫാദർ ജോസ് വള്ളോംപുരയിടം സന്ദേശം നൽകി പതാക ഉയർത്തി. ഫാ. ജോസഫ് മൂക്കൻതോട്ടം  സമുദായ ശാക്തീകരണ സന്ദേശം നൽകി. ജോസ് മോൻ ഐക്കര തെക്കേതിൽ , ജസ്റ്റിൻ വാരപ്പറമ്പിൽ , ജോർജുകുട്ടി മണ്ണാമടം ,ജോബി കാരിക്കൽ, ഈപ്പച്ചൻ അമ്പലത്തു മുണ്ടക്കൽ, സിജി വടാത്തുരുത്തേൽ , ബെല്ലാ സിബി, ലിസമ്മ മണ്ഡപത്തിൽ   തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments