Breaking...

9/recent/ticker-posts

Header Ads Widget

നാടെങ്ങും പ്ലാവ് കൃഷി വ്യാപകമാവുമ്പോള്‍ ചക്കയ്ക്കും വില വര്‍ധിക്കുന്നു.



നാടെങ്ങും പ്ലാവ് കൃഷി വ്യാപകമാവുമ്പോള്‍  ചക്കയ്ക്കും വില വര്‍ധിക്കുന്നു. ചക്കയ്ക്കും ചക്ക ഉത്പന്നങ്ങള്‍ക്കും ആവശ്യക്കാരേറുകയാണ്.  കഴിഞ്ഞ വര്‍ഷം ഒരുകിലോഗ്രാം ചക്കയ്ക്ക് 10 രൂപയായിരുന്നത് ഇപ്പോള്‍ 15 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. ശരാശരി വലുപ്പമുള്ള ചക്കയ്ക്ക് പത്തു കിലോയിലധികം തൂക്കം ഉണ്ടാകും. ഒരു ടണ്‍ ചക്കയ്ക്ക് 15,000 രൂപയാണ് മുണ്ടക്കയത്തെ മാര്‍ക്കറ്റുവില. ചക്കയ്ക്ക് ലഭിക്കുന്ന എക്കാലത്തെയും മികച്ച വിലയാണിതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇക്കൊല്ലം കാലാവസ്ഥാ വ്യതിയാനം മൂലം ചക്കയുടെ ലഭ്യത കുറഞ്ഞത് വില ഉയരാന്‍ കാരണമായിട്ടുണ്ട്. 

10 കിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള നാടന്‍ ചക്കകള്‍ക്കാണ് വില കൂടുതല്‍ ലഭിക്കുക. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് ചക്ക കയറ്റി അയക്കുന്നത്. വിദേശങ്ങളിലും ചക്കയ്ക്ക് പ്രിയമേറെയാണ്. ചക്ക ഉപ്പേരിയ്ക്ക് വിപണിയില്‍ വലിയ ഡിമാന്റാണുള്ളത്. ചക്ക ഹല്‍വ , ചക്ക വരട്ടിയത്. ചക്കക്കുരുപ്പൊടി എന്നിവയും വിപണിയില്‍ ലഭ്യമാണ്.  ഇടിച്ചക്കയ്ക്കും വലിയ ഡിമാന്റാണുള്ളത്.  ചക്ക കൊണ്ടുള്ള മൂല്യര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന  ചെറുകിട സംരംഭങ്ങളും വര്‍ധിച്ചുവരികയാണ് വിദേശ മാര്‍ക്കറ്റി നെ ലക്ഷ്യമിട്ട് വന്‍കിട സംരംഭങ്ങളും വിവിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വിയറ്റ്‌നാം ഏര്‍ളി,  ജെ33, കമ്പോഡിയന്‍ ജാക്ക്, തുടങ്ങിയ പ്ലാവിനങ്ങള്‍ കേരളത്തില്‍ വന്‍തോതില്‍  കൃഷിചെയ്തിട്ടുണ്ട്. റബ്ബര്‍ കൃഷി നഷ്ടത്തിലായതോടെ തോട്ടങ്ങള്‍ വെട്ടിയിറക്കി ചക്കകൃഷിയിലേക്ക് തിരിഞ്ഞ  കര്‍ഷകരുമേറെയാണ്. വിദേശയിനങ്ങളിലുള്ള പ്ലാവുകളില്‍നിന്ന് അഞ്ച് കിലോഗ്രാം മുതല്‍ 10 കിലോഗ്രാം വരെയുള്ള ചക്കകളാണ് ലഭിക്കുന്നത്. എന്നാല്‍, നാടന്‍ ഇനം പ്ലാവുകളില്‍നിന്ന് 10 മുതല്‍ 40 കിലോഗ്രാം വരെ ലഭിക്കും.


Post a Comment

0 Comments