കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് ചെയര്‍മാനായി നിയോഗിക്കപ്പെട്ട ജോര്‍ജ്ജുകുട്ടി ആഗസ്തി പാലായില്‍ കെഎം മാണിയുടെ കബറിടത്തിങ്കലെത്തി. ഉത്തരവാദിത്വം ഏല്‍ക്കുന്നതിനു മുന്നോടിയായാണ് പാര്‍ട്ടി ചെയര്‍മാനായിരുന്ന കെഎം മാണിയുടെ കല്ലറിയിലെത്തി അദ്ദേഹം പ്രാര്‍ത്ഥന നടത്തിയത്. നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ് കുഴികുളം, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ഷാജു വി തുരുത്തന്‍, ബൈജു കൊല്ലംപറമ്പില്‍, ജാന്‍സ് വയലികുന്നേല്‍, അമല്‍ ചാമക്കാല, അലക്‌സാണ്ടര്‍ കുതിരവേലി, ബ്രൈറ്റ് വട്ടനിരപ്പേല്‍, ജോണ്‍സണ്‍ ജെയിംസ്, ടോം മനക്കല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.




0 Comments